ചീനച്ചട്ടിയിൽ പിറന്ന വയ്ക്കോൽ.. ഒരു ചെറുകഥ..🙄🙄

Lockdown കാരണം പൂട്ട് പോലും തുറക്കാത്തെ മറ്റൊരു ദിവസം കടന്നുപോയി.. 😊

ഇല്ല.. കടന്നു പോയില്ല.. അങ്ങനെ വെറുതെ അങ്ങ് കടന്നുപോകാൻ സമ്മതിച്ചില്ല..😜

എല്ലാ ദിവസവും വൈകുന്നേരം ആറു മണിയാകുമ്പോൾ ഭാര്യ എന്നോട് ഒരു നിറപുഞ്ചിരിയോടെ സ്നേഹത്തിൽ ചോദിക്കും.. "ഇന്ന് രാത്രി എന്താ കഴിക്കുവാൻ വേണ്ടത് എന്ന്"🥰

ചോദ്യം കേട്ടാൽ തോന്നും മട്ടൻ സ്റ്റൂവും, ചിക്കൻ ഫ്രൈയും, ബീഫ് ചില്ലിയും ഉണ്ട് അതിൽ നിന്ന് ഏതാ കഴിക്കുവാൻ വേണ്ടത് എന്ന്.. എന്നാൽ തെറ്റി.. ഇവിടെ ഒരു കിര വിത്തു പോലും ഇല്ല മനുഷ്യ.. ഒരു ഏത്തൻ പഴവും കഴിച്ച് വെള്ളവും കുടിച്ച് കിടന്നുറങ്ങുമോ അതോ മനുഷ്യനെ മെനക്കെടുത്താൻ എന്തെങ്കിലും ഉണ്ടാക്കണോ എന്നാണ് ചോദ്യം..🥺

എന്നെ ഏറെ വ്യാകുലപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചോദ്യമാണിത്.. ഒരു ശരാശരി കുടുംബത്തിൽ എന്നും ഇങ്ങനെ ഒരു ചോദ്യം ഉയരുന്നു എങ്കിൽ, ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ട വീടുകളിലെ അവസ്ഥ.. നമ്മുടെ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ, രണ്ടു രൂപയുടെ അരി, റേഷൻ കട എന്നിങ്ങനെ ഒരായിരം ചിന്തയിൽ മുഴുകിയപ്പോൾ എൻറെ മനസ്സിൽ ഒരു ആശയം ഉദിച്ചു..😛

ഇന്ന് ഞാൻ അടുക്കളയിൽ കയറാം.. ഫ്രിഡ്ജിൽ ഇരിക്കുന്ന ഭാവി കോഴി കുഞ്ഞുങ്ങളെ നോക്കി ഞാൻ പറഞ്ഞു.. You are trapped.. YouTube ഓണാക്കി.. Search ചെയ്തു.. How to make simple egg roast.. 3-4 million വരെ views ഉള്ള വീഡിയോ കണ്ട് കണ്ണ് തള്ളി.. ഇത്രയും ഭർത്താക്കന്മാരുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.. 😋

പിന്നെ ഒന്നും തന്നെ നോക്കിയില്ല.. അരമണിക്കൂർ നീണ്ട അക്ഷീണ പരിശ്രമം.. ബാഗ്രൗണ്ടിൽ ബാഹുബലി BGM.. ശിവലിംഗം ചുമക്കുന്നതൊക്കെ ചെറുത്, ധൈര്യമുണ്ടെങ്കിൽ മുട്ട റോസ്റ്റ് ഉണ്ടാക്കി കാണിക്കണം എന്നാണ് എൻറെ ഒരു ഇത്.. എൻറെ അടങ്ങാത്ത ആക്രാന്തവും ഒടുക്കത്തെ ദൃഢനിശ്ചയത്തിന് മുന്നിൽ മുട്ടക്കറി തോൽവി സമ്മതിച്ചു..😕

8 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് ഒരു 80 മിനിറ്റ് എങ്കിലും watch hours കൂടി കാണും.. നിറം അതുപോലെ ശരിയായെങ്കിലും മണം പൊളിച്ചു എന്നു തോന്നി.. ഇനി രുചി നോക്കുവാനുള്ള സമയമാണ്.. 🧐

എന്നും താൻ അധ്വാനിക്കുന്നതിന്റ രുചി വേറൊന്നാണ് എന്ന് അച്ഛൻ പണ്ട് പറഞ്ഞത് ഓർക്കുന്നു.. ഒരു ചെറിയ സ്പൂൺ എടുത്ത് കുറച്ച് കറി നാവിൽ രുചി നോക്കി.. ആഹാ.. ഒന്നും തന്നെ തോന്നിയില്ല.. 😬

നാവിൻറെ കുഴപ്പം ആയിരിക്കും.. രണ്ടാമത് കുറച്ചു കൂടുതൽ സ്പൂണിൽ എടുത്ത് ഒന്നുകൂടെ രുചിച്ചുനോക്കി.. അതെ അതു തന്നെയാണ്.. ഒന്നും തന്നെ വീണ്ടും തോന്നിയില്ല.. ദൃഢനിശ്ചയം, ആത്മവിശ്വാസം ഇതിനൊന്നും പറഞ്ഞില്ലല്ലോ.. കുറച്ചു ഉപ്പും കുറച്ച് മസാലയുമിട്ട് ഒരുപിടി കൂടെ പിടിച്ചു..😬

അങ്ങനെ യാതൊരു രുചിയും ഇല്ലാതിരുന്ന ആ കറിക്ക് ഒരു പുതിയ ഭാവം വന്നു.. രൂപം മാറാതെ ഭാവം മാത്രം മാറുന്ന മമ്മൂട്ടിയെ പോലെ.. അങ്ങനെ കറിക്ക് ഒരു രുചി വന്നു.. ആ രുചി അവർണ്ണനീയമാണ് എന്നാൽ ഉപമിക്കാൻ പറ്റുന്നതും.. 😜

നാട്ടിൻപുറങ്ങളിൽ ജീവിക്കുന്നവർക്ക് അറിയാം വൈക്കോൽ എടുത്ത് കടിച്ചാൽ എങ്ങനെയിരിക്കുമെന്ന്.. വൈക്കോലിന് ഒരു രുചി ഉണ്ട്.. ഏറെക്കുറെ അതാണ് എൻറെ ഉപമ.. പശുവിനോട് ഒക്കെ ബഹുമാനം തോന്നിയ നിമിഷം..🙏

പുച്ഛം, പരിഹാസം.. മാനഹാനി, ധനനഷ്ടം.. ഇതെല്ലാം സഹിക്കാം.. ഇതോടൊപ്പം Troll um.. അത് സഹിക്കാൻ പറ്റില്ല.. 😁

അങ്ങനെ മൂന്ന് പേർ കഴിക്കേണ്ട കറി എന്നെകൊണ്ട് ഒറ്റയ്ക്ക് കഴിപ്പിച്ച് എൻറെ വീട്ടുകാർ മാതൃകയായി..✌️

Moral of the story

ആഹാരത്തിന്റ രുചി ശരിക്കും അറിയണമെങ്കിൽ ഒരു 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു മലയുടെ മുകളിൽ ചെല്ലണം.. എന്നിട്ട് കുറച്ച് പച്ച വെള്ളം എടുത്തു നീട്ടണം.. ബോട്ടിലിൽ നിന്ന് വീഴുന്ന അവസാനതുള്ളി വരെ രുചിച്ച് രസിച്ചു ഇറങ്ങിപ്പോകുന്നത് നമുക്ക് മനസ്സിലാകും.. 😜

അപ്പോൾ തോന്നും ഞാൻ ഈ ഉണ്ടാക്കിയ വൈക്കോലും അല്ല മുട്ടക്കറിയും ചപ്പാത്തിയും കിട്ടിയിരുന്നെങ്കിൽ എന്ന്..😜

🚴🚴Start Cycling🚴🚴

അടിയന്തരമായി അമ്മയ്ക്കും ഭാര്യയ്ക്കും ഓരോ സൈക്കിൾ വാങ്ങി കൊടുക്കുവാൻ തീരുമാനിച്ചു..😁😁

ശുഭം

Popular posts from this blog

Part-time Jobs.. Part and parcel of life

Lalteral ജീവിതം - ഒരു രസച്ചരട്

A candle that blew itself out!!