കാൽ മുന്നോട്ടും കാലം പിന്നോട്ടും..🚴

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവം എൻറെ ജീവിതത്തിൽ കഴിഞ്ഞ ആഴ്ച അരങ്ങേറി..

മനസ്സിന് ധൈര്യം ഇല്ലാത്തവർ ഈ പോസ്റ്റ് ദയവുചെയ്ത് ഒഴിവാക്കുക..

അമ്മയുടെ കൂടെ ആശുപത്രിയിൽ പോയപ്പോൾ ആണ് ഈ നാടകീയ സംഭവങ്ങളുടെ ചുരുളഴിയുന്നത്..

വർക്കല നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ വന്ന് അമ്മയുടെ നേരെ എതിരെ ഇരുന്നു..

കാഴ്ചയിൽ അൻപതോളം വയസ്സ് പ്രായം തോന്നിക്കുന്ന വളരെ മാന്യമായി പെരുമാറുന്ന ഒരു സ്ത്രീ..

അവർ അമ്മയുമായി ചെറിയ കുശലാന്വേഷണം തുടങ്ങി, അതു വന്ന് എന്നിൽ അവസാനിക്കുകയും ചെയ്തു..

അമ്മയോട് മകൻറെ വിവരങ്ങൾ എല്ലാം അവർ ചോദിച്ചറിഞ്ഞു, വിദ്യാഭ്യാസം, ജോലി,  എന്നിവ പ്രധാനമായി..

അവർ അവരെക്കുറിച്ചും പരിചയപ്പെടുത്തി.. രണ്ട് പെൺമക്കളുടെ അമ്മയാണ് അവർ..

മൂത്തമകളുടെ കല്യാണം കഴിപ്പിച്ചു എന്നു പറഞ്ഞു.. രണ്ടാമത്തെ മകൾക്ക് ആലോചിക്കുന്നുണ്ടെന്ന് എന്നും..

രണ്ടാമത്തെ മകൾക്ക് 100 പവൻ സ്വർണവും, ഒരു വീടും സ്ത്രീധനമായി നൽകുമെന്നും പറഞ്ഞു..

എന്നിട്ട് അവർ അമ്മയോട് ഒരു ചോദ്യം.. "മകന് ആലോചിക്കട്ടെ" എന്ന്..

അമ്മ പ്ലിങ്.. പത്തു മാസം പ്രായമായ ഒരു കുട്ടിയുടെ തന്ത യാണെന്ന് അറിയിച്ചപ്പോൾ അവരും പ്ലിങ്..

നേരെ വിവരം ഭാര്യയെ ധരിപ്പിച്ചു.. ഒന്നും തന്നെ മാറിയിട്ടില്ല പുച്ഛം മാത്രം.. മൃൺമയിയോട് പറഞ്ഞു, കട്ട സപ്പോർട്ട്..

Moral of the story:
Cycling makes you look younger by an average of 10 years.. Proven scientifically and by experience.. Do cycle..🚴🚴

അവരുടെ വാക്കുകൾ എൻറെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു.. എന്നാൽ അത് മുഖത്ത് പ്രകടിപ്പിക്കാതെ അമ്മയുടെ കൂടെ തന്നെ ഇരുന്നു..

ഒടുവിൽ അമ്മയെ ഡോക്ടറെ കാണിച്ചിട്ട് ഞങ്ങൾ Dr. Agarwal's Eye Clinic il നിന്നും പുറത്തേക്കിറങ്ങുമ്പോളും എൻറെ മനസ്സ് മുഴുവനും അവരെക്കുറിച്ചുള്ള ചിന്തയായിരുന്നു.. 

പാവം ആ സ്ത്രീ.. അവരുടെ തിമിര ശസ്ത്രക്രിയ എന്തായോ ആവോ..

Moral of the story : തോക്കിൽ കയറി വെടി വയ്ക്കരുത്.. Cycling teaches you patience.. Do cycle..🚴🚴

Popular posts from this blog

Part-time Jobs.. Part and parcel of life

Lalteral ജീവിതം - ഒരു രസച്ചരട്

A candle that blew itself out!!