സൈക്കിൾ പ്രണയം
ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയത് എപ്പോഴാണെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ?
തൻറെ അമ്മയുടെ കൈപിടിച്ച് മാത്രം പുറത്ത് പോയിരുന്ന താൻ ഒരുനാൾ ഒരു കുഞ്ഞു cycle nte സീറ്റിൽ കയറി ഇരുന്ന് pedal ചലിപ്പിച്ച് സ്വന്തമായി ട്യൂഷൻ ക്ലാസ്സിൽ പോയപ്പോൾ നാം അറിഞ്ഞു യഥാർത്ഥ സ്വാതന്ത്ര്യം എന്താണ് എന്നത്. നാല് ചുവരുകൾക്കിടയിൽ തളച്ചിടാന്നുള്ളതല്ല തന്നെ ജീവിതം എന്ന ബോധ്യം നമുക്ക് ആദ്യം ഉണ്ടാക്കി തന്നതും ഈ സൈക്കിൾ തന്നെ..
സ്വാതന്ത്ര്യത്തോടെ എന്നും നമുക്ക് പ്രണയമാണല്ലോ, അതുകൊണ്ടുതന്നെ നമ്മളിൽ പലരുടെയും ആദ്യ പ്രണയത്തിൻറെ പേര് BSA SLR, Hercules AXN, Hero Cycles എന്നൊക്കെ ആയിരിക്കും. കാലം മാറി, കോലം മാറി പ്രണയിനി മാറി, പക്ഷേ പ്രണയം മാത്രം മാറിയില്ല.
അന്ന് തോന്നിയ പ്രണയം അതേ തീവ്രതയോടെ ഇന്നും ഉള്ളിൽ ജ്വലിച്ചു കത്തുന്ന ചിലരുണ്ട്. അവരുടെ ഒരു ജീവിതം എടുത്തു നോക്കുക അതിൽ മറ്റു പലതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന ഒരു സൈക്കിൾ ഉണ്ടാവും..
ജീവശ്വാസം വേണ്ടാത്ത, തന്നോടു ഉച്ചത്തിൽ ഉരിയാടാത്ത എന്നാൽ തന്നെ ഏറെ മനസ്സിലാക്കുന്ന തൻറെ സൈക്കിളിനെ സ്നേഹിക്കുന്നവർ സഹിക്കേണ്ടിവരുന്ന ത്യാഗങ്ങൾ ഒട്ടനവധി..
അങ്ങനെ സൈക്കിളാൽ വശീകരിക്കപെട്ടവരെ പ്രണയിക്കുന്നവർ ആ സൈക്കിളിനെ കൂടി സ്നേഹിക്കാൻ മറക്കരുത്..
മണ്ണിനെ കാൾ പെണ്ണിനേക്കാൾ സൈക്കിളിനെ സ്നേഹിച്ചവർക്കായി സമർപ്പിക്കുന്നു..