ഉണ്ണിയപ്പം
ഒരു പഴയ കഥയാണ്.. ഒരു ഉണ്ണിയപ്പ കഥ.. സൈക്കിൾ വാങ്ങി ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ 5 മണിക്ക് ഒരു മോഹം.. നല്ലൊരു ഉണ്ണിയപ്പം കഴിക്കണം.. 😁😁
എൻറെ കുട്ടനോട്, അതായത് സൈക്കിളിന്നോട് മോഹം പറഞ്ഞു.. കുട്ടൻ പറഞ്ഞു നേരെ കേറി ഇരുന്നു ചവിട്ടാൻ.. അങ്ങനെ ഉണ്ണിയപ്പം തേടിയുള്ള യാത്ര അവസാനിച്ചത് ലോക പ്രശസ്തമായ ഉണ്ണിയപ്പം കിട്ടിയപ്പോൾ.. 🚴♀️🚴♀️
75 കിലോമീറ്റർ ദൂരെയുള്ള കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചെന്ന് ഉണ്ണിയപ്പം വാങ്ങി കഴിച്ചപ്പോൾ ആഹാ, ആ ഉണ്ണിയപ്പത്തിന്റെ രുചി ഇന്നും നാവിൽ ഉണ്ട്..🤗🤗
കേട്ടവർ പറഞ്ഞു ഇവൻ ഭ്രാന്താണ്.. ഞാനും പറയുന്നു എനിക്ക് ഭ്രാന്താണ്.. നല്ല സൈക്കിൾ ഭ്രാന്ത്..😍😍
ഇതുപോലുള്ള ഭ്രാന്ത് റെയ്ഡുകൾ വല്ലതുമുണ്ടോ കൂട്ടുകാരെ പങ്കുവയ്ക്കുവാൻ?🤩🤩