Posts

Showing posts from 2020

Part-time Jobs.. Part and parcel of life

വർഷം 2006.. ഇന്നും ഒരു നടുക്കത്തോടെ കൂടി മാത്രം ഓർത്തെടുക്കാൻ പറ്റുന്ന വർഷം.. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ ഫലം കാത്തിരിക്കുന്ന ഞാൻ.. അടുത്തത് എന്ത് എന്ന് തീരെ നിശ്ചയമില്ലാത്ത കാലഘട്ടം.. തികഞ്ഞ അനിശ്ചിതത്വത്തിന് ഇടയിൽ വീട്ടുകാരുടെ സർവ്വത്ര കണക്കുകൂട്ടലുകളും തെറ്റിച്ച് അവൻ എത്തി.. കണക്ക് പരീക്ഷയുടെ ഫലം.. ജയിച്ചു എന്ന് രണ്ടു പ്രാവശ്യം ഉറപ്പുവരുത്തിയ ഞാൻ വീട്ടിൽ പറഞ്ഞു മാർക്ക് അല്പം കുറവാണ് എന്ന്.. ഇന്ന് ആര് മാർക്ക് ചോദിച്ചാലും ഞാൻ 90 എന്ന് പറയും.. ഒന്നു കൂടി ചോദിച്ചാൽ 200ന് ആണ് എന്നും.. ആയതുകൊണ്ടുതന്നെ കണക്കില്ലാത്ത എന്തെങ്കിലും പഠിച്ച് ജീവിത വിജയം കൈവരിക്കാം എന്നും വീടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി..  എൻറെ പറച്ചിലിൽ ഉടായിപ്പ് തിരിച്ചറിഞ്ഞ അച്ഛൻ പറഞ്ഞു NRI സീറ്റിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ വാങ്ങാമെന്ന്.. I'm trapped! അച്ഛൻറെ നിർബന്ധത്തിനു വഴങ്ങി ഒരു പ്രമുഖ engineering College il അഡ്മിഷനു വേണ്ടി പോയി.. പോകുന്നു, ചോദിക്കുന്ന കാശ് അടക്കുന്നു, സീറ്റ് കിട്ടുന്നു തിരിച്ചുവരുന്നു.. ഇതായിരുന്നു എൻറെ പ്ലാൻ.. പക്ഷേ അവിടെ കാത്തിരുന്നത് മറ്റൊന്നും.. വളരെ പ്രായം ഉള്ള ഒരു പ്രൊഫസർ എന്നോട് പറഞ്ഞു ഒരു test ഉ...

സൈക്കിൾ പ്രണയം

ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയത് എപ്പോഴാണെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ?  തൻറെ അമ്മയുടെ കൈപിടിച്ച് മാത്രം പുറത്ത് പോയിരുന്ന താൻ ഒരുനാൾ ഒരു കുഞ്ഞു cycle nte സീറ്റിൽ കയറി ഇരുന്ന് pedal ചലിപ്പിച്ച് സ്വന്തമായി ട്യൂഷൻ ക്ലാസ്സിൽ പോയപ്പോൾ നാം അറിഞ്ഞു യഥാർത്ഥ സ്വാതന്ത്ര്യം എന്താണ് എന്നത്. നാല് ചുവരുകൾക്കിടയിൽ തളച്ചിടാന്നുള്ളതല്ല തന്നെ ജീവിതം എന്ന ബോധ്യം നമുക്ക് ആദ്യം ഉണ്ടാക്കി തന്നതും ഈ സൈക്കിൾ തന്നെ.. സ്വാതന്ത്ര്യത്തോടെ എന്നും നമുക്ക് പ്രണയമാണല്ലോ, അതുകൊണ്ടുതന്നെ നമ്മളിൽ പലരുടെയും ആദ്യ പ്രണയത്തിൻറെ പേര് BSA SLR, Hercules AXN, Hero Cycles എന്നൊക്കെ ആയിരിക്കും. കാലം മാറി, കോലം മാറി പ്രണയിനി മാറി, പക്ഷേ പ്രണയം മാത്രം മാറിയില്ല.  അന്ന് തോന്നിയ പ്രണയം അതേ തീവ്രതയോടെ ഇന്നും ഉള്ളിൽ ജ്വലിച്ചു കത്തുന്ന ചിലരുണ്ട്. അവരുടെ ഒരു ജീവിതം എടുത്തു നോക്കുക അതിൽ മറ്റു പലതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന ഒരു സൈക്കിൾ ഉണ്ടാവും.. ജീവശ്വാസം വേണ്ടാത്ത, തന്നോടു ഉച്ചത്തിൽ ഉരിയാടാത്ത എന്നാൽ തന്നെ ഏറെ മനസ്സിലാക്കുന്ന തൻറെ സൈക്കിളിനെ സ്നേഹിക്കുന്നവർ സഹിക്കേണ്ടിവരുന്ന ത്യാഗങ്ങൾ ഒട്ടനവധി.. അങ്ങനെ സൈക്കിളാൽ വശീകരിക്കപെട...

ഉണ്ണിയപ്പം

ഒരു പഴയ കഥയാണ്.. ഒരു ഉണ്ണിയപ്പ കഥ.. സൈക്കിൾ വാങ്ങി ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവിലെ 5 മണിക്ക് ഒരു മോഹം.. നല്ലൊരു ഉണ്ണിയപ്പം കഴിക്കണം.. 😁😁 എൻറെ കുട്ടനോട്, അതായത് സൈക്കിളിന്നോട് മോഹം പറഞ്ഞു.. കുട്ടൻ പറഞ്ഞു നേരെ കേറി ഇരുന്നു ചവിട്ടാൻ.. അങ്ങനെ ഉണ്ണിയപ്പം തേടിയുള്ള യാത്ര അവസാനിച്ചത് ലോക പ്രശസ്തമായ ഉണ്ണിയപ്പം കിട്ടിയപ്പോൾ.. 🚴‍♀️🚴‍♀️ 75 കിലോമീറ്റർ ദൂരെയുള്ള കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചെന്ന് ഉണ്ണിയപ്പം വാങ്ങി കഴിച്ചപ്പോൾ ആഹാ, ആ ഉണ്ണിയപ്പത്തിന്റെ രുചി ഇന്നും നാവിൽ ഉണ്ട്..🤗🤗 കേട്ടവർ പറഞ്ഞു ഇവൻ ഭ്രാന്താണ്.. ഞാനും പറയുന്നു എനിക്ക് ഭ്രാന്താണ്.. നല്ല സൈക്കിൾ ഭ്രാന്ത്..😍😍 ഇതുപോലുള്ള ഭ്രാന്ത് റെയ്ഡുകൾ വല്ലതുമുണ്ടോ കൂട്ടുകാരെ പങ്കുവയ്ക്കുവാൻ?🤩🤩

ഒരു മുടി കഥ..🦱🦱

ഇത് ഒരു കഥ, വെറും കഥയല്ല ഒരു മുടി കഥ, വെറും മുടിയല്ല, ഒരു പൊൻ മുടി കഥ.. 🏞️🏞️ സൈക്കിൾ വാങ്ങി ഏകദേശം ഒരുമാസം കഴിയുന്നു.. സൈക്ലിംഗ് ഷോർട്സ് പോലുമില്ലാതിരുന്ന കാലം.. ഒരുദിവസം ഉറങ്ങാൻ കിടന്നപ്പോൾ ഒരു മോഹം.. പൊൻമുടിയിൽ പോകണം(ഭീകരനാണ് പൊന്മുടി).. അതും സൈക്കിളിൽ.. പൊൻമുടി ചവിട്ടി കയറുമ്പോഴാണ് ഒരു സൈക്കിളിസ്റ്റ് ശരിക്കും തെളിയുന്നത് എന്ന് സുഹൃത്ത് പറഞ്ഞത് മനസ്സിൽ ഇങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു.. 🚴‍♀️🚴‍♀️ മൊത്തം ദൂരം 130 കിലോമീറ്റർ മാത്രം.. എന്നാൽ മൊത്തം എലിവേഷൻ 2100 മീറ്ററിന് പുറത്തുണ്ട്.. അതുവരെ ചവിട്ടിയ പരമാവധി എലിവേഷൻ 350 മീറ്റർ.. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. 🏞️🙏 തല്ലു കിട്ടിയതിനുശേഷം മലയാളം സിനിമയിലെ വില്ലന്മാർ പറയാറില്ലേ "നിന്നെ പിന്നെ എടുത്തോളാം, നിന്നെ പിന്നെ കണ്ടോളാം" എന്നൊക്കെ.. ഇങ്ങനെയൊക്കെ പൊന്മുടിയെ വെല്ലുവിളിക്കാമെന്നും, ചീറ്റി പോയ വിവരം ആരെയും അറിയിക്കാതിരിക്കാമെന്നും ആയിരുന്നു ലക്ഷ്യം.. 😁😁 അങ്ങനെ കയ്യിൽ ഒരു കുപ്പി വെള്ളവും, ഒരു പാക്കറ്റ് ഗ്ലൂക്കോസും എടുത്തു രാവിലെ ഇറങ്ങി പൊന്മുടി കീഴടക്കാൻ, അല്ലേൽ കീഴടങ്ങാൻ.. ഗ്ലൂക്കോസ് ആവശ്യം വരും എന്ന്...

Shavai Cycling

തലേന്ന് രാത്രി ചിക്കൻ ഷവായി അറഞ്ചം പുറഞ്ചം കഴിക്കുന്നു.. രാത്രി ഉറക്കം കിട്ടുന്നില്ല.. Calories intake ആലോചിക്കുമ്പോൾ ഉള്ള വിഷമം.. വിഷമം സഹിക്കാൻ പറ്റുന്നില്ല.. 🤔🤔 രാവിലെ എഴുന്നേറ്റ് സൈക്കിളിന്നോട് ഒരു ചോദ്യം.. നമുക്കൊന്ന് ഷവായി യെ കൊല്ലാൻ പോയാലോ.. പോകാം എന്നല്ലാതെ മറുപടി പറഞ്ഞു ശീലമില്ലാത്ത സൈക്കിൾ പറഞ്ഞു, വാ പോകാം..😁😁 പിന്നെ ഒന്നും നോക്കുന്നില്ല ചവിട്ടി പണ്ടാരടങ്ങി ഒരു 50 കിലോമീറ്റർ...😁😁 വീട്ടിൽ നിന്ന് കൊണ്ടുപോയ പഴവും വെള്ളവും കൊറിച്ച് കൊറിച്ച് ചവിട്ടി തള്ളിയത് അത് 771 calories..😍😍 തലേന്ന് കഴിച്ച ഷവായി യോട് ഒരു പ്രതികാര ഡയലോഗും.. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ...😁😁

A candle that blew itself out!!

If a good teacher is like a candle which consumes itself to spread light in the lives of others, this story speaks about such a teacher who had to blow himself out as a consequence of lighting lives. Backdrop: The story begins in an academic institution offering Master of Business Administration (MBA) in Kerala. The department had a total strength of 14 full time teachers, and a head of the department who reports to the Chief Facilitator (CF) of the college. The college has a distinct place among tier 2 management colleges and is adequately reputed in terms of its academic quality and placement records. The college runs with 120 students, who praise highly about their college and are a major source of admissions. The students of Second semester MBA batch are all set for an examination, which none in the class had attempted ever before. Unlike the regular examination, which tests the objectivity of students, this exam attempts to elicit the subjectivity in students. The management repre...

When Love Becomes Blind in office!!

After completing MBA from a local college in Trivandrum, Ramakrishna Pisharadi joined HR of an established company only to answer his nasty relatives who pester him with questions like “Will I ever see a text message in your phone stating that your salary is credited?, When are you getting us a family dinner after your first salary?, When are you getting Married? etc.” right from the day he finished his college. A very sober guy by his nature, Ramakrishna always wanted to lead a peaceful life without a job, following his father’s footsteps as many of us dreamt about. By the way his father is the manager of his mother’s rubber estate and heads a team of 2 children of his own. But to his dismay he got into an team where peace is a distant dream, where peers compete to escalate peers, boss compete with other bosses to bully subordinates and big boss is a slave driving psycho. Asking for leave is like asking for boss’s daughter for a date, weeks don’t end for the team members as everyone i...

കാൽ മുന്നോട്ടും കാലം പിന്നോട്ടും..🚴

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവം എൻറെ ജീവിതത്തിൽ കഴിഞ്ഞ ആഴ്ച അരങ്ങേറി.. മനസ്സിന് ധൈര്യം ഇല്ലാത്തവർ ഈ പോസ്റ്റ് ദയവുചെയ്ത് ഒഴിവാക്കുക.. അമ്മയുടെ കൂടെ ആശുപത്രിയിൽ പോയപ്പോൾ ആണ് ഈ നാടകീയ സംഭവങ്ങളുടെ ചുരുളഴിയുന്നത്.. വർക്കല നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ വന്ന് അമ്മയുടെ നേരെ എതിരെ ഇരുന്നു.. കാഴ്ചയിൽ അൻപതോളം വയസ്സ് പ്രായം തോന്നിക്കുന്ന വളരെ മാന്യമായി പെരുമാറുന്ന ഒരു സ്ത്രീ.. അവർ അമ്മയുമായി ചെറിയ കുശലാന്വേഷണം തുടങ്ങി, അതു വന്ന് എന്നിൽ അവസാനിക്കുകയും ചെയ്തു.. അമ്മയോട് മകൻറെ വിവരങ്ങൾ എല്ലാം അവർ ചോദിച്ചറിഞ്ഞു, വിദ്യാഭ്യാസം, ജോലി,  എന്നിവ പ്രധാനമായി.. അവർ അവരെക്കുറിച്ചും പരിചയപ്പെടുത്തി.. രണ്ട് പെൺമക്കളുടെ അമ്മയാണ് അവർ.. മൂത്തമകളുടെ കല്യാണം കഴിപ്പിച്ചു എന്നു പറഞ്ഞു.. രണ്ടാമത്തെ മകൾക്ക് ആലോചിക്കുന്നുണ്ടെന്ന് എന്നും.. രണ്ടാമത്തെ മകൾക്ക് 100 പവൻ സ്വർണവും, ഒരു വീടും സ്ത്രീധനമായി നൽകുമെന്നും പറഞ്ഞു.. എന്നിട്ട് അവർ അമ്മയോട് ഒരു ചോദ്യം.. "മകന് ആലോചിക്കട്ടെ" എന്ന്.. അമ്മ പ്ലിങ്.. പത്തു മാസം പ്രായമായ ഒരു കുട്ടിയുടെ തന്ത യാണെന്ന് അറിയിച്ചപ്പോൾ അവരും പ്ലിങ്.. നേരെ വിവരം ഭാര്യയെ ധരിപ്പിച്ച...

ചീനച്ചട്ടിയിൽ പിറന്ന വയ്ക്കോൽ.. ഒരു ചെറുകഥ..🙄🙄

Lockdown കാരണം പൂട്ട് പോലും തുറക്കാത്തെ മറ്റൊരു ദിവസം കടന്നുപോയി.. 😊 ഇല്ല.. കടന്നു പോയില്ല.. അങ്ങനെ വെറുതെ അങ്ങ് കടന്നുപോകാൻ സമ്മതിച്ചില്ല..😜 എല്ലാ ദിവസവും വൈകുന്നേരം ആറു മണിയാകുമ്പോൾ ഭാര്യ എന്നോട് ഒരു നിറപുഞ്ചിരിയോടെ സ്നേഹത്തിൽ ചോദിക്കും.. "ഇന്ന് രാത്രി എന്താ കഴിക്കുവാൻ വേണ്ടത് എന്ന്"🥰 ചോദ്യം കേട്ടാൽ തോന്നും മട്ടൻ സ്റ്റൂവും, ചിക്കൻ ഫ്രൈയും, ബീഫ് ചില്ലിയും ഉണ്ട് അതിൽ നിന്ന് ഏതാ കഴിക്കുവാൻ വേണ്ടത് എന്ന്.. എന്നാൽ തെറ്റി.. ഇവിടെ ഒരു കിര വിത്തു പോലും ഇല്ല മനുഷ്യ.. ഒരു ഏത്തൻ പഴവും കഴിച്ച് വെള്ളവും കുടിച്ച് കിടന്നുറങ്ങുമോ അതോ മനുഷ്യനെ മെനക്കെടുത്താൻ എന്തെങ്കിലും ഉണ്ടാക്കണോ എന്നാണ് ചോദ്യം..🥺 എന്നെ ഏറെ വ്യാകുലപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചോദ്യമാണിത്.. ഒരു ശരാശരി കുടുംബത്തിൽ എന്നും ഇങ്ങനെ ഒരു ചോദ്യം ഉയരുന്നു എങ്കിൽ, ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ട വീടുകളിലെ അവസ്ഥ.. നമ്മുടെ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ, രണ്ടു രൂപയുടെ അരി, റേഷൻ കട എന്നിങ്ങനെ ഒരായിരം ചിന്തയിൽ മുഴുകിയപ്പോൾ എൻറെ മനസ്സിൽ ഒരു ആശയം ഉദിച്ചു..😛 ഇന്ന് ഞാൻ അടുക്കളയിൽ കയറാം.. ഫ്രിഡ്ജിൽ ഇരിക്കുന്ന ഭാവി കോഴ...